വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

പൃഥ്വി രാജിന്റെ ആടു ജീവിതം അവാര്‍ഡ് പടം

പ്രകാശ് , ഇന്ത്യാ ന്യൂസ് വിഷന്‍ .
indianewsvision.com@gmail.com9072388770
26.Mar.2024
മണലാരണ്യത്തിലെ നജീബിന്റെ ജീവിതവും അതിജീവനവും ചര്‍ച്ച ചെയ്യുന്ന ഈ സിനിമ ഗ്രാഫിക്‌സിന്റെ അതിപ്രസരത്തോടുകൂടിയാണോ പൂര്‍ത്തിയാക്കിയത് ? യഥാര്‍ത്ഥ വിഷ്വലുകള്‍ എത്രത്തോളം ? തള്ളിമറിയ്ക്കുന്നതിന് അപ്പുറം ഈ സിനിമയുടെ പ്രസക്തി എന്താണ് ? പടത്തിന്റെ റിലീസോടു കൂടി മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടൂ.
ആടു ജീവിതം അവാര്‍ഡ് പടമാണെന്ന് സിനിമയുടെ പ്രിവ്യൂ കണ്ടവരുടെ അഭിപ്രായ വീഡിയോ
പൃഥ്വി രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആടു ജീവിതം അവാര്‍ഡ് പടമാണെന്ന് സിനിമയുടെ പ്രിവ്യൂ കണ്ടവരുടെ അഭിപ്രായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

വന്‍കിട മാര്‍ക്കറ്റിങ് കമ്പനികളുടെ സഹായത്തോടുകൂടി ലോകമെമ്പാടും ഈ സിനിമ റിലീസ് ചെയ്യാന്‍ ആടുജീവിതം ടീം ശ്രമിച്ചിരുന്നു. മലയാളത്തിനു പുറമെ വിവിധ ഭാഷകളില്‍ കൂടി പുറത്തിറങ്ങുന്ന ആടുജീവിതം തിയേറ്ററുകളിലേയ്ക്ക് ആളുകളെ എത്തിയ്ക്കുമോ ? 

വിവിധ ഭാഷകളില്‍ നിര്‍മ്മിച്ചിട്ടും അറബിഭാഷയിലോ ഇംഗ്ലീഷിലോ  ഗള്‍ഫ് നാടുകളില്‍ റിലീസ് ചെയ്യാനുള്ള ശ്രമം വിഫലമായി . പൃഥ്വി രാജിന്റെ ആട് ജീവിതം സിനിമയ്ക്ക് ഗള്‍ഫ് ഒട്ടാകെയുള്ള റിലീസ് എന്ന സ്വപ്‌നം വിദൂരമാണ് .

ചില ഗള്‍ഫ് രാജ്യങ്ങളില്‍ പേരിനു റിലീസിന് തയ്യാറായിട്ടുണ്ട് . മലയാളത്തില്‍ മാത്രമാണ് റിലീസിനു അനുമതി ഉള്ളത് . മറ്റ് ഭാഷകളില്‍ കൂടി റിലീസ് ചെയ്യിപ്പിക്കാനുള്ള പരിശ്രമം നടക്കുന്നു. റിലീസിനു മുന്നേ എല്ലാ പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു.

ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് പൃഥ്വി രാജ് ചിത്രം ഒരുങ്ങിയത് . നോവലിന്റെ പേരില്‍ ബ്ലസി സംവിധാനം ചെയ്ത ഈ സിനിമയില്‍ നജീബിന്റെ വേഷമാണ് പൃഥ്വി രാജ് അഭിനയിച്ചത് .

മണലാരണ്യത്തിലെ നജീബിന്റെ ജീവിതവും അതിജീവനവും ചര്‍ച്ച ചെയ്യുന്ന ഈ സിനിമ ഗ്രാഫിക്‌സിന്റെ അതിപ്രസരത്തോടുകൂടിയാണോ പൂര്‍ത്തിയാക്കിയത് ?  യഥാര്‍ത്ഥ വിഷ്വലുകള്‍ എത്രത്തോളം ? തള്ളിമറിയ്ക്കുന്നതിന് അപ്പുറം ഈ സിനിമയുടെ പ്രസക്തി എന്താണ് ? പടത്തിന്റെ റിലീസോടു കൂടി മാത്രമേ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടൂ.
തെലുങ്കിലെ സിനിമ പ്രവര്‍ത്തകര്‍ക്കും ക്ഷണിയ്ക്കപ്പെട്ട അതിഥികള്‍ക്കുമായി നടത്തിയ പ്രിവ്യൂ ഷോയ്ക്ക് ശേഷമുള്ള പ്രതികരണ വീഡിയോ പുറത്തു വന്നിട്ടുണ്ട് . പൃഥ്വി രാജിന് ആടുജീവിതത്തിലെ അഭിനയത്തിനു നാഷണല്‍ അവാര്‍ഡ് കിട്ടുമെന്നാണ് ഈ വീഡിയോയില്‍ തെലുങ്ക് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത് . ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ ആടുജീവിതം അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നേടുമെന്നാണ് അണിയറ വര്‍ത്തമാനം. 

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മുതല്‍ ഭാരത സര്‍ക്കാരിന്റെ ദേശീയ പുരസ്‌ക്കാരവും , വിദേശത്ത് ഓസ്‌ക്കാര്‍ വരെയും ആട് ജീവിതം നേടുമെന്നാണ് പൃഥ്വി ആരാധകരുടെ പ്രതീക്ഷ.

Last Update: 26/03/2024
SHARE THIS PAGE!
MORE IN NEWS