ധ്യാന്‍, പ്രണവ് കോമ്പോയോടൊപ്പം നിവിന്‍ കൂടി എത്തിയപ്പോള്‍ തിയേറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി.
വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ തകര്‍ത്താടി നിവിന്‍ പോളി; സെക്കന്‍ഡ് ഹാഫില്‍ നിര്‍ത്താതെ കയ്യടി വാരിക്കൂട്ടി താരം; ഇത് നിവിന്റെ അഴിഞ്ഞാട്ടം...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ആവേശപ്പെരുമഴ തീര്‍ക്കുകയാണെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ നിവിന്‍ പോളിയായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത്. സെക്കന്‍ഡ് ഹാഫിലെ നിവിന്റെ എന്‍ട്രി മുതല്‍ അങ്ങോട്ട് ഓരോ സീനിലും ചിരിയുടെ മാലപ്പടക്കമായിരുന്നു. ധ്യാന്‍, പ്രണവ് കോമ്പോയോടൊപ്പം നിവിന്‍ കൂടി എത്തിയപ്പോള്‍ തിയേറ്റര്‍ ചിരിയുടെ പൂരപ്പറമ്പായി.
എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തില്‍ നിവിന്റെ കഥാപാത്രം വാര്‍ത്തെടുത്തിരിക്കുകയാണ് ചിത്രം. വിഷു പ്രമാണിച്ചെത്തിയ ചിത്രം മലയാളികള്‍ക്ക് ചിരിയുടെ വിഷു സമ്മാനിച്ചുവെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. ഒരിടവേളയ്ക്ക് ശേഷം നിവിന്‍ തിരിച്ചെത്തിയെന്നാണ് ആരാധകര്‍ പറയുന്നത്. നിവിനെ സിനിമയില്‍ കൊണ്ടുവന്ന വിനീതിന് വീണു പോയപ്പോള്‍ കൈ പിടിച്ച് ഉയര്‍ത്താനും അറിയാമെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
പ്രേക്ഷകരെ എങ്ങനെ പിടിച്ചിരുത്താമെന്ന് മനസിലാക്കി ഒരുക്കിയ ഗംഭീര സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. എല്ലാവര്‍ക്കും പറയാനുള്ളത് നിവിന്‍ പോളിയെ കുറിച്ച് മാത്രം.
അത്രയ്ക്കും ഗംഭീര പ്രകടനമാണ് നിവിന്‍ ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. സെക്കന്‍ഡ് ഹാഫിലെ താരം നിവിന്‍ തന്നെയെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്ന ഉഗ്രന്‍ പ്രകടനം.
തിയേറ്ററില്‍ തന്നെ ചിത്രം ആസ്വദിക്കണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ശബരി.