CINEMA

ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ : ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്

പി.ശിവപ്രസാദ്
27.Mar.2024
കരുത്തനായ വില്ലന്‍, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' -ട്രെയിലര്‍
ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഏപ്രില്‍ 10ന് പാന്‍ ഇന്ത്യന്‍ തലത്തിലാണ് തീയേറ്റര്‍ റിലീസ് ചെയ്യുന്നത്.
പൂജ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരുടെ ഉഗ്രന്‍ ആക്ഷന്‍ രംഗങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലായ എന്നിവരാണ് നായികമാര്‍.
രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ആവേശമുണര്‍ത്തുന്ന ആക്ഷന്‍ സീക്വന്‍സുകളും ദേശസ്നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ട്രെയിലര്‍, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുള്‍മുനയില്‍ എത്തിക്കുകയാണ്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ട്രെയിലര്‍ അവതരിപ്പിക്കുന്നത്.

അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് എത്തുന്നത്. മുംബൈ, ലണ്ടന്‍, അബുദാബി, സ്‌കോട്ട്ലന്‍ഡ്, ജോര്‍ദാന്‍ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഈ പാന്‍-ഇന്ത്യ സിനിമ  ഈദ് റിലീസായി ഏപ്രില്‍ 10ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്.

വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ് .
Last Update: 27/03/2024
SHARE THIS PAGE!
MORE IN NEWS