CINEMA

രാം ചരണ്‍ - ബുച്ചി ബാബു സന ചിത്രം RC16 ; നായികയായി ജാന്‍വി കപൂര്‍

ശബരി
07.Mar.2024


രാം ചരണിന്റെ അടുത്ത ചിത്രം ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകന്‍ ബുച്ചി ബാബു സനയോടൊപ്പമാണ്. RC16  ഒരു പാന്‍ ഇന്ത്യ എന്റര്‍ടെയ്നര്‍ ആക്കാനുള്ള സാര്‍വത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകന്‍ തയ്യാറാക്കിയത്.

 പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ്  അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിര്‍മിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വമ്പന്‍ ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. 

ജാന്‍വി കപൂര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ജാന്‍വിയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്തുവിടുന്നത്. രാം ചരണും ജാന്‍വി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്‌മാന്‍ ചിത്രത്തില്‍ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. പി ആര്‍ ഒ - ശബരി

Last Update: 07/03/2024
SHARE THIS PAGE!
MORE IN NEWS