വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

*വയസ്സെത്രയായി?മുപ്പത്തി** തിയേറ്ററുകളിലെത്തി.

പി ആര്‍ ഒ : എം കെ ഷെജിന്‍.
28.Mar.2024
ഉത്തര മലബാര്‍ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമാണ് 'വയസ്സെത്രയായി? മുപ്പത്തി.. പൂര്‍ണ്ണമായും വടകരയിലെ സംസാരഭാഷ ഉപയോഗിച്ചുകൊണ്ട് ആ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രമാണിത്.

'*വയസ്സെത്രയായി?മുപ്പത്തി**  എന്ന ചിത്രം  തിയേറ്ററുകളില്‍.സറ്റയര്‍ കോമഡി പൊളിറ്റിക്കല്‍ ചിത്രമാണിത്.
 നോലിമിറ്റ് ഫിലിംസിന്റെ ബാനറില്‍ അജയന്‍ ഇ നിര്‍മിച്ച്  പപ്പന്‍ ടി നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്ര മാണ് 'വയസ്സെത്രയായി?മുപ്പത്തി...'..ഷിജു യു സി- ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്..

  ഉത്തര മലബാര്‍ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമാണ് 'വയസ്സെത്രയായി? മുപ്പത്തി.. പൂര്‍ണ്ണമായും വടകരയിലെ സംസാരഭാഷ ഉപയോഗിച്ചുകൊണ്ട് ആ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രമാണിത്.പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം  മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തി.

പ്രശാന്ത് മുരളിയോടൊപ്പം , ചിത്ര നായര്‍, ഷിജു യു സി, സാവിത്രി ശ്രീധരന്‍, രമ്യ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മഞ്ജു പത്രോസ്, മറീന മൈക്കിള്‍,സരിഗ, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍,ജയകുമാര്‍, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന്‍,  തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. 

ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സിബു സുകുമാരന്‍, സന്‍ഫീര്‍ എന്നിവരാണ്.  വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും സന്‍ഫീറും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലക്ഷന്‍ പയ്യന്നൂര്‍..ഫസ്റ്റ് ലവ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.
 
പി ആര്‍ ഒ  എം കെ ഷെജിന്‍.

Last Update: 28/03/2024
SHARE THIS PAGE!
MORE IN NEWS