CINEMA

കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2' ജൂണ്‍ റിലീസ്

ശബരി.
പി.ആര്‍.ഒ
08.Apr.2024
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി സ്റ്റാര്‍ ഡയറക്ടര്‍ ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന മാസ്റ്റര്‍പീസ് ചിത്രം 'ഇന്ത്യന്‍ 2' 2024 ജൂണില്‍ റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കമല്‍ഹാസന്‍-ശങ്കര്‍- ലൈക പ്രൊഡക്ഷന്‍സ് ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ഇന്ത്യന്‍ 2' ജൂണ്‍ റിലീസ് !  


ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി സ്റ്റാര്‍ ഡയറക്ടര്‍ ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന മാസ്റ്റര്‍പീസ് ചിത്രം 'ഇന്ത്യന്‍ 2' 2024 ജൂണില്‍ റിലീസിനെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 


ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് വരും ദിവസങ്ങളിലായ് അറിയിക്കും. ''സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങുക. ! ഇന്ത്യന്‍-2 ഈ ജൂണില്‍ തിയേറ്ററുകളില്‍ കൊടുങ്കാറ്റായെത്താന്‍ ഒരുങ്ങുകയാണ്. ഈ ഇതിഹാസ സാഗക്കായ് നിങ്ങളുടെ കലണ്ടര്‍ അടയാളപ്പെടുത്തുക!' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയന്റ് മൂവീസ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യന്‍ 2'. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സുന്ദര് രാജ്, ഛായാഗ്രഹണം: രവി വര്‍മ്മന്‍, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ടി മുത്തുരാജ്, പിആര്‍ഒ: ശബരി.

പിആര്‍ഒ: ശബരി.

Last Update: 08/04/2024
SHARE THIS PAGE!
MORE IN NEWS