കമല്‍ ഹാസന്‍ പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു. പോസ്റ്ററില്‍ ഇളയരാജയുടെ വേഷത്തില്‍ ധനുഷിനെ കാണാം.
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവചരിത്ര സിനിമയായ 'ഇളയരാജ'യുടെ ഒഫിഷ്യല്‍ ലോഞ്ച് ചെന്നൈയില്‍ നടന്നു. കമല്‍ ഹാസന്‍ പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു. പോസ്റ്ററില്‍ ഇളയരാജയുടെ വേഷത്തില്‍ ധനുഷിനെ കാണാം. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ.
കണക്ട് മീഡിയ, പികെ പ്രൈം പ്രൊഡക്ഷന്‍, മെര്‍ക്കുറി മൂവീസ് എന്നിവരുടെ ബാനറില്‍ ശ്രീറാം ഭക്തിസരന്‍, സി കെ പദ്മ കുമാര്‍, വരുണ്‍ മാതുര്‍, ഇളംപരീതി ഗജേന്ദ്രന്‍ , സൗരഭ് മിശ്ര എന്നിവര്‍ നിര്‍മിക്കുന്നു. ഡിഒപി - നീരവ് ഷാ, പ്രൊഡക്ഷന്‍ ഡിസൈന്‍ - മുത്തുരാജ്,
ലോഞ്ചിങ്ങ് എവെന്റില്‍ ഇളയരാജയോടൊപ്പം സംവിധായകരായ വെട്രിമാരനും ത്യാഗരാജ കുമാരരാജനും ഒപ്പം സിനിമ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
ചടങ്ങില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ 'ഈ നിമിഷം എനിക്ക് പൂര്‍ണതയുടെതായി മാറുകയാണ്. കുട്ടിക്കാലം മുതല്‍ തന്നെ ഇളയരാജ സാറിന്റെ മെലഡി ഗാനങ്ങള്‍ തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ടത്. എന്റെ മാര്‍ഗവെളിച്ചമായി എപ്പോഴും ഇളയരാജ സര്‍ ഉണ്ടാകും. അദ്ദേഹത്തിനെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ചടങ്ങില്‍ എത്തിച്ചേര്‍ന്ന കമല്‍ ഹാസന്‍ സാറിനോട് എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.
ഗുണ എന്ന ചിത്രത്തില്‍ 'കണ്മണി അന്‍ബോട് കാതലന്‍' എന്ന ഗാനത്തെക്കുറിച്ച് കമല്‍ ഹാസന്‍ സംസാരിച്ചു. ഇളയരാജയുമായി ഒന്നിച്ച് ചെയ്ത ആ ഗാനത്തില്‍ പ്രണയത്തിന്റെയും ഇമോഷന്‍സിനെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ധനുഷിന് എല്ലാ വിധ ആശംസകളും കമല്‍ ഹാസന്‍ നേര്‍ന്നു.
പി .ആര്‍ .ഒ - ശബരി