വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

രാം ചരണ്‍ - ബുച്ചി ബാബു സന ചിത്രം RC16; പൂജ

ശബരി
21.Mar.2024
രാം ചരണും ജാന്‍വി കപൂറിന്റെയും ആദ്യത്തെ ക്ലാപ് ചിരഞ്ജീവി നിര്‍വഹിച്ചു .

രാം ചരണ്‍ - ബുച്ചി ബാബു സന ചിത്രം RC16 ന്റെ പൂജ നടന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവി ക്ലാപ് നിര്‍വഹിച്ചു. പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ്  അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിര്‍മിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വമ്പന്‍ ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. 

RC16 ഇന്ന് ലോഞ്ച് ചെയ്തു. ചിത്രത്തിന്റെ മുഴുവന്‍ ടീമും സിനിമ ഇന്‍ഡസ്ട്രിയിലെ വിശിഷ്ഠ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. രാം ചരണും ജാന്‍വി കപൂറിന്റെയും ആദ്യത്തെ ക്ലാപ് ചിരഞ്ജീവി നിര്‍വഹിച്ചു. നിര്‍മാതാവ് അല്ലു അരവിന്ദ് സ്‌ക്രിപ്പ് കൈമാറിയപ്പോള്‍ ബോണി കപൂര്‍ ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. സംവിധായകന്‍ ശങ്കര്‍ ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു. ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. 

സംവിധായകന്‍ ബുച്ചി ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ ' എന്റെ മെന്റര്‍ സുകുമാര്‍ സാറിനും മെഗാസ്റ്റാര്‍ ചിരഞ്ജീവി സാറിനും എന്റെ നന്ദി. രംഗസ്ഥലം എന്ന രാം ചരണ്‍ സാറിന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു ഞാന്‍. ഇപ്പോള്‍ രാം ചരണ്‍ സാറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഈ അവസരം ഞാന്‍ പൂര്‍ണമായി മുതലാക്കും. എ ആര്‍ റഹ്‌മാന്‍ സാറുമായി ഒരുമിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ചരണ്‍ സര്‍, സുകുമാര്‍ സര്‍, രവി, നവീന്‍, സതീഷ് എന്നിവര്‍ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തില്‍ ജാന്‍വി തന്നെ നായികയായി ലഭിച്ചതില്‍ സന്തോഷം.'

രാം ചരണും ജാന്‍വി കപൂറും ഒരുമിച്ചുകൊണ്ട് മികച്ച ജോഡി തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഡിഒപി - ആര്‍ രത്‌നവേലു, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാഷ് കൊല്ല, പി ആര്‍ ഒ - ശബരി

Last Update: 21/03/2024
SHARE THIS PAGE!
MORE IN NEWS