ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'പല്ലൊട്ടി 90's കിഡ്‌സ്' സിനിമയുടെ വിജയത്തില്‍ താരങ്ങളെയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് എന്നിവരെ ലാലേട്ടന്‍ ചേര്‍ത്തുപിടിച്ചു അഭിനന്ദിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകന്‍ എന്നിങ്ങനെ മൂന്നു അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'പല്ലൊട്ടി 90'സ് കിഡ്‌സ്' തീയേറ്ററുകളില്‍ ഇപ്പോള്‍ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്.
തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്‌റാള്‍ജിയയും പ്രമേയമായെത്തുന്ന ചിത്രം
സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്‌കളങ്കതയും തൊണ്ണൂറുകളിലെ ഓര്‍മകളും വേണ്ടുവോളം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേര്‍ത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിടുകയും ചെയ്യുന്നു
ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്‌സ്. സിനിമാ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ജിതിന്‍ രാജ് സംവിധാനം ചെയ്യ്ത ''പല്ലൊട്ടി 90 's കിഡ്‌സ്.റിലീസിന് മുന്‍പ് തന്നെ 3 സംസ്ഥാന പുരസ്‌കാരങ്ങള്‍, ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, ബാഗ്ലൂര്‍ ഇന്റെര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും ചെയ്തിരുന്നു
മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ക്കു പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു