വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

INDIA NEWS VISION
indianewsvision.com@gmail.com
10.Aug.2021
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈ സിനിമയിലെ ഈയിടെ റിലീസായ  കാര്‍ത്തിക്,നിത്യ മാമന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ' കണ്ണില്‍ മിന്നും ' എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. ജോ പോള്‍ എഴുതിയ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്‌മണ്യന്‍ സംഗീതം പകരുന്ന ഗാനമായിരുന്നു അത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.  ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- രാഹുല്‍ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍




Last Update: 10/08/2021
SHARE THIS PAGE!
MORE IN NEWS