CINEMA

മമ്മൂട്ടിയുടെ 'ഭ്രമയുഗം' ഫെബ്രുവരി 15ന് തിയറ്ററുകളില്‍

ശബരി
12.Feb.2024
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം'ത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ഹിറ്റായി . ഭീതി പടര്‍ത്തി, ആകാംക്ഷ നിറച്ചെത്തിയ ട്രെയിലറില്‍ പഴക്കംചെന്നൊരു മനയാണ് പശ്ചാത്തലം. ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. 'ഭൂതകാലം'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണിത്. 

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശ്രീ ആന്റോ ജോസഫിന്റെ 'ആന്‍ മെഗാ മീഡിയ' കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച 'ഭ്രമയുഗം' കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയോടൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കടത്ത്, സൗണ്ട് മിക്‌സ്: എം ആര്‍ രാജകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പിആര്‍ഒ: ശബരി.

Last Update: 12/02/2024
SHARE THIS PAGE!
MORE IN NEWS