വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

'ഡിയര്‍ സ്റ്റുഡന്‍സ്' ; നിവിന്‍ പോളി , നയന്‍താര

പിആര്‍ഒ: ശബരി.
15.Apr.2024
നിവിന്‍ പോളി ചിത്രം 'ഡിയര്‍ സ്റ്റുഡന്‍സ്' മോഷന്‍ പോസ്റ്റര്‍ പുറത്ത് ! നായിക നയന്‍താര...


വിഷു ദിനത്തിലിതാ ഒരു ബി?ഗ് അപ്‌ഡേറ്റ്, സൂപ്പര്‍ഹിറ്റ് ചിത്രം 'ലൗ ആക്ഷന്‍ ഡ്രാമ'ക്ക് ശേഷം നിവിന്‍ പോളി-നയന്‍താര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഡിയര്‍ സ്റ്റുഡന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. കര്‍മ്മ മീഡിയ നെറ്റ്വര്‍ക്ക് എല്‍ എല്‍ പി, അള്‍ട്രാ എന്നിവയുമായ് സഹകരിച്ച് പോളി ജൂനിയര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

2019 സെപ്റ്റംബര്‍ 5നാണ് ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ 'ലൗ ആക്ഷന്‍ ഡ്രാമ' തിയറ്റര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ നിവിന്‍ പോളി-നയന്‍താര കോമ്പോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന നിവിന്‍ ചിത്രത്തില്‍ നയന്‍താരയോടൊപ്പം തകര്‍ത്തഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയ ജോഡികളായ് മാറിയിരിക്കുകയാണ് ഇവര്‍. ആ പ്രേക്ഷകരിലേക്കാണ് 'ഡിയര്‍ സ്റ്റുഡന്‍സ്'ന്റെ അനൗണ്‍സ്‌മെന്റ് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലായ് അറിയിക്കും. 
 
മോഷന്‍ പോസ്റ്റര്‍ കണ്‍സെപ്റ്റ്: ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍, മോഷന്‍ പോസ്റ്റര്‍: ശബരി റാമിരോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്ജ്, മ്യൂസിക് ഫൈനല്‍ മിക്‌സ്: എബിന്‍ പോള്‍, പോസ്റ്റര്‍ ഡിസൈന്‍: ടൂണി ജോണ്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.

പിആര്‍ഒ: ശബരി.



Last Update: 15/04/2024
SHARE THIS PAGE!
MORE IN NEWS