CINEMA

പേട്ടറാപ്പ് : ഹൈവോള്‍ട്ടേജ് ഡാന്‍സുമായി പ്രഭുദേവയും വേദികയും

പ്രതീഷ് ശേഖർ
14.Feb.2024
ഹൈവോള്‍ട്ടേജ് ഡാന്‍സുമായി പ്രഭുദേവയും വേദികയും : പേട്ടറാപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
 ഇലക്ട്രിഫയിങ് ഡാന്‍സുമായി തെന്നിന്ത്യന്‍ സിനിമ കീഴടക്കാന്‍ ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ പ്രഭുദേവ, കൂടെ കട്ടയ്ക്ക് മത്സരിച്ച് വേദികയും, പാട്ടും സംഘട്ടനവും ആട്ടവുമായി പേട്ടറാപ്പ് ഒരുങ്ങുന്നു. ജിബൂട്ടി, തേര് തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റെര്‍റ്റൈനെര്‍ ആണ് പേട്ടറാപ്പ്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള ചിത്രത്തിന് ഡി. ഇമ്മന്‍ സംഗീതം ഒരുക്കുന്നു. പത്തു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രഭുദേവയുടെ മാസ്മരിക നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ തിയേറ്റര്‍ ആസ്വാദനം നല്‍കുമെന്നുറപ്പാണ്. 

ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് : നിഷാദ് യൂസഫ്, ആര്‍ട്ട് ഡയറക്ടര്‍ : എ. ആര്‍. മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആനന്ദ്.എസ്, ശശികുമാര്‍.എസ്, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : റിയ.എസ്, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : അബ്ദുല്‍ റഹ്‌മാന്‍, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബര്‍ട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റര്‍, ലിറിക്സ് : വിവേക് , മധന്‍ ഖാര്‍ഗി, വി എഫ് എക്‌സ് : എഫെക്റ്റ്‌സ് ആന്‍ഡ് ലോജിക്‌സ് , ക്രിയേറ്റിവ് സപ്പോര്‍ട് : സഞ്ജയ് ഗസല്‍, കോ ഡയറക്ടര്‍ : അഞ്ജു വിജയ് , പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് :പ്രതീഷ് ശേഖര്‍, ഡിസൈന്‍ : യെല്ലോ ടൂത്ത്, സ്റ്റില്‍സ് : സായി സന്തോഷ്.

Last Update: 14/02/2024
SHARE THIS PAGE!
MORE IN NEWS