വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍, സ്‌ക്രീനിലെ തന്റെ ഭയാനകമായ സാന്നിധ്യത്താല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കു്ം.
ഇത് കരുത്തുറ്റ വില്ലന്‍: പൃഥ്വിരാജ് സുകുമാരന്റെ ഭീഷണിപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ വെളിപ്പെടുത്തി 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' അണിയറ പ്രവര്‍ത്തകര്‍.....
ഇതുവരെ കാണാത്ത റോളില്‍ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്നതോടെ വില്ലനിസത്തിന്റെ പാരാമീറ്ററുകള്‍ പുനര്‍നിര്‍വചിക്കാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍'. സമീപകാല ട്രെയിലറും ഇപ്പോള്‍ റിലീസായ പോസ്റ്ററും നിഗൂഢമായ എതിരാളിയെ അനാവരണം ചെയ്യുന്നു. പ്രേക്ഷകര്‍ തീര്‍ത്തും സസ്‌പെന്‍സ്, ആക്ഷന്‍, ഗൂഢാലോചന എന്നിവയുടെ ഒരു റോളര്‍-കോസ്റ്റര്‍ സവാരിക്കായി കാത്തിരിക്കുകയാണ്.
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍, സ്‌ക്രീനിലെ തന്റെ ഭയാനകമായ സാന്നിധ്യത്താല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒരു ആന്റി-ഹീറോയുടെ ഷൂസിലേക്ക് ചുവടുവെക്കുന്നു. ഏറെ തീവ്രതയുള്ള പോസ്റ്റര്‍, മായാത്ത മുദ്ര പതിപ്പിക്കുന്ന ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് എന്തെല്ലാം പ്രതീക്ഷിക്കാം എന്നതിന്റെ ഒരു നേര്‍ക്കാഴ്ച മാത്രമാണ് ഈ പോസ്റ്റര്‍.
അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് ഇറങ്ങിയ ടീസര്‍ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ അവതരിപ്പിക്കുന്നത്.
അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. ഈ പാന്‍-ഇന്ത്യന്‍ സിനിമയില്‍ സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരാണ് നായികമാര്‍. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രം ഏപ്രില്‍ 10ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ തിയറ്ററുകളിലെത്തും.
വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്