വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 'വിശ്വംഭര' യില്‍ തൃഷ നായിക

ശബരി
06.Feb.2024
സെറ്റില്‍ ജോയിന്‍ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം നല്‍കി ചിരഞ്ജീവിയും സംവിധായകനും നിര്‍മ്മാതാക്കളും വരവേറ്റു.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വിശ്വംഭര'യില്‍ ചിരഞ്ജീവിയുടെ നായികയായി തെന്നിന്ത്യന്‍ ക്വീന്‍ തൃഷ കൃഷ്ണന്‍ എത്തുന്നു. സെറ്റില്‍ ജോയിന്‍ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം നല്‍കി ചിരഞ്ജീവിയും സംവിധായകനും നിര്‍മ്മാതാക്കളും വരവേറ്റു. ചിത്രത്തിന്റെ ഹൈദരാബാദിലെ സെറ്റില്‍ അടുത്തിടെയാണ് ചിരഞ്ജീവി ജോയിന്‍ ചെയ്തത്. ഈ ഫാന്റസി അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രത്തിനായ് 13 കൂറ്റന്‍ സെറ്റുകളാണ് ടീം ഹൈദരാബാദില്‍ സ്ഥാപിച്ചത്. 

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വിക്രം, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025 ജനുവരി 10 മുതല്‍ തിയറ്ററുകളിലെത്തും. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാള്‍ ഏറ്റവും ചിലവേറിയ ചിത്രമാണിത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബര്‍ 20ന് പുറത്തിറങ്ങിയ 'സ്റ്റാലിന്‍' എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചഭിനയിച്ചിട്ടുണ്ട്. 

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധര്‍, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങള്‍: സായി മാധവ് ബുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈന്‍ പ്രൊഡ്യൂസര്‍: റാമിറെഡ്ഡി ശ്രീധര്‍ റെഡ്ഡി,
  പിആര്‍ഒ: ശബരി.


Last Update: 06/02/2024
SHARE THIS PAGE!
MORE IN NEWS