CINEMA

വിജയ് ദേവരകൊണ്ടയുടെ 'ദ ഫാമിലി സ്റ്റാര്‍' ഏപ്രില്‍ 5ന്

പി.ശിവപ്രസാദ്
27.Mar.2024
ഗോപി സുന്ദറും വിജയ് ദേവരകൊണ്ടയും സിദ് ശ്രീറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്
ഇനി മാസ് ആവാന്‍; വിജയ് ദേവരകൊണ്ടയുടെ 'ദ ഫാമിലി സ്റ്റാര്‍' ഏപ്രില്‍ 5ന്...

ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകന്‍ പരശുറാം എന്നിവര്‍ ഒന്നിക്കുന്ന 'ദ ഫാമിലി സ്റ്റാര്‍' എന്ന ചിത്രം ഏപ്രില്‍ 5ന് റിലീസിനെത്തും. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.

ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന്‍ പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദര്‍ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ഗാനം കേരളത്തിലുള്‍പ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

2022-ല്‍ പുറത്തിറങ്ങിയ സര്‍ക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. 
ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാള്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാഗ്രഹണം.
 വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ് .
Last Update: 27/03/2024
SHARE THIS PAGE!
MORE IN NEWS