വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

ധ്രുവ് വിക്രം, അനുപമ പരമേശ്വരന്‍ : മാരി സെല്‍വരാജിന്റെ പുതിയ ചിത്രം

പ്രതീഷ് ശേഖർ
15.Mar.2024
ധ്രുവ് വിക്രം, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാരി സെല്‍വരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ധ്രുവ് വിക്രം തന്റെ പുതിയ  ചിത്രത്തിനായി സംവിധായകന്‍ മാരി സെല്‍വരാജിനോടൊപ്പം ചേരുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ സ്ഥിരീകരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി.  ധ്രുവ് വിക്രം നായകനാകുന്ന മാരി സെല്‍വരാജ് ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. മാരി സെല്‍വരാജ് ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്, എന്റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും  നീലം സ്റ്റുഡിയോസും അപ്പ്‌ളോസ് സോഷ്യലും എന്റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പ്രൊഡക്ഷന്‍ ഹൗസ് അപ്പ്‌ളോസ് സോഷ്യല്‍ കുറിച്ചത് ഇപ്രകാരം, 'ചില പങ്കാളിത്തങ്ങള്‍ ഗെയിമിനെ പുനര്‍നിര്‍വചിക്കുന്നു, ഇത് അതിലൊന്നാണ്'. മാരി സെല്‍വരാജിന്റെ  ഇതിഹാസ സ്പോര്‍ട്സ് നാടകത്തിനായി നീലം സ്റ്റുഡിയോസും ചേര്‍ന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് വിധേയമായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ ചിത്രീകരിക്കും. തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ഒടുവില്‍ രാജ്യത്തിന്റെ  പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

സംവിധായകന്‍ പാ രഞ്ജിത്തിന്റെ  നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം 'ആദിത്യ വര്‍മ്മ', 'മഹാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്രുവ് വിക്രമിന്റെ  മൂന്നാമത്തെ ചിത്രമായിരിക്കും. 2024 മാര്‍ച്ച് 15-ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Last Update: 14/03/2024
SHARE THIS PAGE!
MORE IN NEWS