CINEMA

പവന്‍ കല്യാണ്‍ ആക്ഷന്‍ ചിത്രം : 'ഹരിഹര വീര മല്ലു'വിന്റെ ടീസര്‍

പിആര്‍ഒ: ശബരി.
03.May.2024
പവന്‍ കല്യാണ്‍ നായകനാവുന്ന 'ഹരിഹര വീര മല്ലു' ! ടീസര്‍ പുറത്ത്...

പവന്‍ കല്യാണ്‍ നായകനാവുന്ന ആക്ഷന്‍ ചിത്രം 'ഹരിഹര വീര മല്ലു'വിന്റെ ടീസര്‍ റിലീസ് ചെയ്തു. 'ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നര്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടില്‍ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി' എന്നാണ് പവന്‍ കല്യാണിന്റെ കഥാപാത്രത്തെ ടീസറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നായകനായി പവന്‍ കല്യാണ്‍ എത്തുന്ന ചിത്രത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ് എത്തുന്നത് ബോബി ഡിയോളാണ്. കൃഷ് ജഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാ?ഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ എം രത്നമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംഗീതസംവിധായകന്‍ എം എം കീരവാണി സം?ഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ഛായാഗ്രാഹകരായ ജ്ഞാനശേഖര്‍ വിഎസും മനോജ് പരമഹംസയുമാണ് നിര്‍വഹിക്കുന്നത്. നിധി അഗര്‍വാള്‍, എം. നിസ്സാര്‍, സുനില്‍, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങങ്ങളിലെത്തുന്ന ചിത്രം 2024ന്റെ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
2015 ഒക്ടോബര്‍ 22ന് പുറത്തിറങ്ങിയ ഇന്ത്യന്‍ തെലുങ്ക് ഭാഷാ പ്രണയയുദ്ധ ചിത്രം 'കാഞ്ചെ', ശ്രിയ ശരണ്‍, ഹേമ മാലിനി, നന്ദമുരി ബാലകൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017 ജനുവരി 12ന് റിലീസ് ചെയ്ത തെലുങ്ക് ചിത്രം 'ഗൗതമിപുത്ര ശതകര്‍ണി', ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കി 2019 ജനുവരി 25ന് പ്രദര്‍ശനത്തിനെത്തിയ 'മണികര്‍ണ്ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി' തുടങ്ങിയ ചിത്രങ്ങള്‍ കൃഷ് ജഗര്‍ലമുടിയാണ് സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തോട് സാമ്യമുള്ള ചിത്രമാണ് 'ഹരിഹര വീര മല്ലു'. പതിനേഴാം നൂറ്റാണ്ടിലെ ഐതിഹാസിക വീരനായ ഒരു കുറ്റവാളിയെ വലിയ ക്യാന്‍വാസിലൂടെ അവതരിപ്പിക്കുന്ന 'ഹരിഹര വീര മല്ലു'വിനായ് ചാര്‍മിനാര്‍, ചെങ്കോട്ട, മച്ചിലിപട്ടണം തുറമുഖം തുടങ്ങിയവയുടെ വമ്പന്‍ സെറ്റുകളാണ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. 

മുന്‍ കമ്മിറ്റ്‌മെന്റുകളും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിലെ അപ്രതീക്ഷിത കാലതാമസവും കാരണം ക്രിഷ് ജഗര്‍ലമുടിയുടെ മേല്‍നോട്ടത്തില്‍ 'നട്ട്പുക്കാഗ', 'പടയപ്പ' എന്നിവയുടെ തുടര്‍ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ പോകുന്നു. എന്ന് 'എനക്ക് 20 ഉനക്ക് 18', 'നീ മനസ്സു നാക്കു തെലുസു', 'ഓക്സിജന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനും കള്‍ട്ട് ബ്ലോക്ക്ബസ്റ്ററുകളുടെ രചയിതാവായ് പ്രവര്‍ത്തിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ 'ഹരിഹര വീര മല്ലു'വിന്റെ ടീസര്‍ റിലീസിനോടനുബന്ധിച്ച് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. 

ചിത്രസംയോജനം: പ്രവീണ്‍ കെ എല്‍, ?ഗാനരചന: 'സിരിവെണ്ണേല' സീതാരാമ ശാസ്ത്രി, ചന്ദ്രബോസ്, വിഷ്വല്‍ ഇഫക്റ്റ്‌സ്: ഹരി ഹര സുതന്‍, സോസോ സ്റ്റുഡിയോസ്, യൂണിഫി മീഡിയ, മെറ്റാവിക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: തോട്ട തരണി, കോറിയോഗ്രഫി: ബൃന്ദ, ഗണേഷ്, ആക്ഷന്‍: ഷാം കൗശല്‍, ടോഡോര്‍ ലസാരോ ജൂജി, രാം-ലക്ഷ്മണ്‍, ദിലീപ് സുബ്ബരായന്‍, വിജയ് മാസ്റ്റര്‍, പിആര്‍ഒ: ശബരി.

പിആര്‍ഒ: ശബരി.

Last Update: 03/05/2024
SHARE THIS PAGE!
MORE IN NEWS