വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

ആക്ഷന്‍ സൈക്കോ ത്രില്ലര്‍ 'മുറിവ്' ; സെക്കന്റ് ലുക്ക് പോസ്റ്റര്‍

പി.ശിവപ്രസാദ്
06.Apr.2024
പുതുമുഖങ്ങള്‍ക്കൊപ്പം സംവിധായകന്‍ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷന്‍ സൈക്കോ ത്രില്ലര്‍ 'മുറിവ്' ; സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ്സായി....

ചിത്രം മെയ് റിലീസിന് തയ്യാറായി.....

വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ കെ.ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'മുറിവ്'. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.  മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

ഹരീഷ് എ.വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയിരുന്നു. സുഹൈല്‍ സുല്‍ത്താന്റെ മനോഹരമായ വരികള്‍ സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, ശ്യാംഗോപാല്‍, ആനന്ദ് നാരായണന്‍, പി ജയലക്ഷ്മി തുടങ്ങിയവരും ആലപിച്ചിരിക്കുന്നു. പ്രോജക്ട് ഡിസൈനര്‍: പി ശിവപ്രസാദ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനില്‍ രാമന്‍കുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ഷഫിന്‍ സുല്‍ഫിക്കര്‍, അസോസിയേറ്റ് ക്യാമറമാന്‍: പ്രസാദ്, സൗണ്ട് ഡിസൈന്‍ & മിക്സ്: കരുണ്‍ പ്രസാദ്, കളറിസ്റ്റ്: സെല്‍വിന്‍ (മാഗസിന്‍ സ്റ്റുഡിയോ കൊച്ചി), കൊറിയോഗ്രഫി: ഷിജു മുപ്പത്തടം, ആക്ഷന്‍: റോബിന്‍ ടോം , സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, എറണാകുളം, പി.ആര്‍.ഒ: പി ശിവപ്രസാദ്, ടൈറ്റില്‍: മാജിക് മൊമെന്റ്‌സ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബിസി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: രാഹുല്‍ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

പി.ആര്‍.ഒ: പി ശിവപ്രസാദ് .


Last Update: 06/04/2024
SHARE THIS PAGE!
MORE IN NEWS