വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

ധനുഷ്, നാഗാര്‍ജുന, ശേഖര്‍ കമ്മൂല ചിത്രം 'കുബേര'; ഫസ്റ്റ് ലുക്ക് പുറത്ത്

ശബരി
14.Mar.2024
ധനുഷ്, നാഗാര്‍ജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ 'കുബേര'.

ധനുഷ്, നാഗാര്‍ജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ 'കുബേര'. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ശിവരാത്രി നാളില്‍ അന്നൗന്‍സ് ചെയ്തു. 

കുബേരയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്ത് വരുമ്പോള്‍ ആത്മീയത നിറഞ്ഞ് നില്‍ക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

ധനുഷിന്റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തില്‍ എന്ത് കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ആകാംഷ നിറഞ്ഞ് നില്‍ക്കുകയാണ്. നാഗാര്‍ജുന അവതരിപ്പിക്കുന്ന കഥാപാത്രവും എന്താണ് എന്നത് ആകാംഷ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ നാഗാര്‍ജുനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.

രശ്മിക മന്ദന ചിത്രത്തില്‍ നായികയായി എത്തുന്നു. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷന്‍ ഡിസൈന്‍: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി

Last Update: 14/03/2024
SHARE THIS PAGE!
MORE IN NEWS