വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

അന്‍പത് കോടി ക്ലബിലേക്ക് 'വര്‍ഷങ്ങള്‍ക്കു ശേഷം' : നിറഞ്ഞാടി നിവിന്‍

ശബരി.
19.Apr.2024
വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തില്‍ നിതിന്‍ മോളിയെന്ന സ്‌റ്റൈലിഷ് കഥാപാത്രവുമായി എത്തി കൈയ്യടികള്‍ നേടിയത് കൂടുതലും നിവിന്‍ പോളിയാണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകര്‍ കാണുവാന്‍ കൊതിച്ച നിവിന്‍ പോളിയുടെ അഴിഞ്ഞാട്ടം ബിഗ് സ്‌ക്രീനില്‍ എത്തിയതും. വേള്‍ഡ് വൈഡ് കളക്ഷനില്‍ ചിത്രം ഇപ്പോള്‍ അന്‍പത് കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ്.

നിറഞ്ഞാടി നിവിന്‍ പോളി..! അന്‍പത് കോടി ക്ലബിലേക്ക് തകര്‍പ്പന്‍ എന്‍ട്രിയുമായി 'വര്‍ഷങ്ങള്‍ക്കു ശേഷം'..!
സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായി തീയറ്ററുകളില്‍ എത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തില്‍ നിതിന്‍ മോളിയെന്ന സ്‌റ്റൈലിഷ് കഥാപാത്രവുമായി എത്തി കൈയ്യടികള്‍ നേടിയത് കൂടുതലും നിവിന്‍ പോളിയാണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകര്‍ കാണുവാന്‍ കൊതിച്ച നിവിന്‍ പോളിയുടെ അഴിഞ്ഞാട്ടം ബിഗ് സ്‌ക്രീനില്‍ എത്തിയതും. വേള്‍ഡ് വൈഡ് കളക്ഷനില്‍ ചിത്രം ഇപ്പോള്‍ അന്‍പത് കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ്.

 ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ - വിശാഖ് സുബ്രഹ്‌മണ്യം കൂട്ടുകെട്ടില്‍ അന്‍പത് കോടി നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.
വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിംഗ് - രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ - നിമേഷ് താനൂര്‍, കോസ്റ്റ്യൂം - ദിവ്യ ജോര്‍ജ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് - അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് - ബിജിത്ത്, പര്‍ച്ചേസിംഗ് മാനേജര്‍ - ജയറാം രാമചന്ദ്രന്‍, വരികള്‍ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണന്‍, മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ത്രില്‍സ് - രവി ത്യാഗരാജന്‍, കളറിസ്റ്റ് - ശ്രിക് വാര്യര്‍, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലര്‍ - ജെറി, സബ് ടൈറ്റില്‍സ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്സില്ല Inc., ഓഡിയോ പാര്‍ട്ണര്‍ - തിങ്ക് മ്യൂസിക്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ - ഫാഴ്സ് ഫിലിം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്.

 ശബരി.

Last Update: 18/04/2024
SHARE THIS PAGE!
MORE IN NEWS