വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

'ആര്‍സി17'നായ് രാം ചരണും സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്നു !

പിആര്‍ഒ: ശബരി.
25.Mar.2024
പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായ് ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണ്‍ എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'ന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്.
'പുഷ്പ' സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായ് ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണ്‍ എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'ന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 

'ആര്‍സി17' എന്നാണ് ചിത്രത്തിന് താല്‍കാലികമായ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില്‍ ഗംഭീരമായ് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. 
2018 മാര്‍ച്ച് 30ന് റിലീസ് ചെയ്ത സുകുമാര്‍ ചിത്രം 'രംഗസ്ഥലം'ത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം രാം ചരണ്‍, സുകുമാര്‍, മൈത്രി മൂവി മേക്കേഴ്സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇവര്‍ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാന്‍-ഇന്ത്യ സിനിമാറ്റിക് അനുഭവം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
 പി.ആര്‍.ഒ: ശബരി.

Last Update: 25/03/2024
SHARE THIS PAGE!
MORE IN NEWS