പെപ്പെയെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഇതുവരെ പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ ഷൂട്ടിം?ങ് കൊല്ലത്ത് പുരോ?ഗമിക്കുന്ന അവസരത്തിലാണ് രാജ് ബി ഷെട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. മലയാള സിനിമയില്‍ തന്റെ നിറസാന്നിദ്ധ്യം അറിയിക്കാനെത്തിയ അദ്ദേഹത്തെ ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയാ പോള്‍ പുഷ്പഹാരം നല്കി സ്വീകരിച്ചു. 'ആര് ഡി എക്സ്'ന്റ വന്‍ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്.
'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാര്‍ലി' (2022), 'ടോബി' (2023) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരമാണ് രാജ് ബി ഷെട്ടി. പെപ്പെയോടൊപ്പമുള്ള ഈ സിനിമ രാജ് ബി ഷെട്ടിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ്. ആദ്യ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന 'രുദ്ര'മാണ്. മെ?ഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന 'ടര്‍ബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. 'ടര്‍ബോ'യുടെ സെറ്റില്‍നിന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായ് അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്.
പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം എന്ന സവിശേഷതയോടെ എത്തുന്ന ഈ സിനിമ ഓണം റിലീസായി തീയറ്ററുകളിലെത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ഈ ചിത്രം നീണ്ടു നില്ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയാണ് പറയുന്നത്. 100 അടിയുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റാണ് ചിത്രത്തിനായ് ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരിപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
കടലിന്റെ പശ്ചാത്തലത്തില്‍, പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദിവസ്സങ്ങളോളം കടലില്‍ പണിയെടുക്കുന്ന അധ്വാനികളായ ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഒരുങ്ങുന്ന ഈ സിനിമ തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും റിയലിസ്റ്റിക്കായ് അവതരിപ്പിക്കുന്നു. കടല്‍ പശ്ചാത്തലമാക്കി ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളില്‍ കത്തുന്ന കനലുമായ് തന്റെ ജീവിത ലക്ഷ്യത്തിനായ് ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാന്‍ തക്ക വിധമാണ് ചിത്രത്തിന്റെ അവതരണം. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന ചിത്രീകരണത്തിലേറെയും കടലിലെ തകര്‍പ്പന്‍ റിവഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. 'കെ ജി എഫ് ചാപ്റ്റര്‍ 1', 'കാന്താര' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.
യൗവ്വനത്തിന്റെ തിളപ്പും, കൈയ്യില്‍ തോണിയുടെ പങ്കായം പിടിക്കാന്‍ ഉറച്ച തഴമ്പും, കരുത്തുറ്റ മനസ്സുമുള്ള ഒരു യുവാവായ് പെപ്പെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖം താരം പ്രതിഭയാണ്. ഗൗതമി നായരും ഷബീര്‍ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശരത് സഭ, നന്ദു, സിറാജ് (ആര്.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേല്‍, ഫൗസിയ മറിയം ആന്റണി എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ദീപക് ഡി മേനോന്, ജിതിന് സ്റ്റാന്‍സിലോസ്, ചിത്രസംയോജനം: ശ്രീജിത് സാരംഗ്, സംഗീതം: സാം സി എസ്സ്, ഗാനരചന: വിനായക് ശശികുമാര്‍, കലാസംവിധാനം: വിനോദ് രവീന്ദ്രന്, മനു ജഗദ്, മേക്കപ്പ്: അമല്‍ ചന്ദ്ര, വസ്ത്രാലങ്കാരം: നിസ്സാര്‍ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്, ഫിനാന്‍സ് കണ്ട്രോളര്: സൈബന്‍ സി സൈമണ്‍ (വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്), റോജി പി കുര്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍: പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സനൂപ് മുഹമ്മദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.