ആദ്യദിനത്തിൽ ലോകമെമ്പാടുമായി 36.33 കോടിയുടെ കളക്ഷൻ നേടി 'ബഡേ മിയാൻ ചോട്ടെ മിയാൻ'...
അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രഥ്വിരാജും അഭിനയിക്കുന്ന പൂജാ എൻ്റർടൈൻമെൻ്റിൻ്റെ ആക്ഷൻ എൻ്റർടെയ്‌നർ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ പ്രേക്ഷക ശ്രദ്ധയും മികച്ച അഭിപ്രായവും നേടി മുന്നേറുകയാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രം ആദ്യദിനത്തിൽ തന്നെ ലോകമെമ്പാടുമായി 36.33 കോടിയുടെ കളക്ഷനുമായി ബോക്സ് ഓഫീസ് വിജയിയായി ഉയരുകയാണ്.
പെരുന്നാൾ അവധിക്കാലം പ്രയോജനപ്പെടുത്തിക്കൊണ്ട്, സിനിമ ഒരു ശക്തമായ തുടക്കം നേടുകയും, അതിൻ്റെ ആവേശകരമായ ആഖ്യാനത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ കോണുകളിൽ നിന്നും സിനിമാപ്രേമികളെ ആകർഷിക്കുന്നു. ചിത്രത്തിലെ അഡ്രിനാലിൻ-പമ്പിംഗ് സീക്വൻസുകൾക്കും മികച്ച പ്രകടനങ്ങൾക്കും വ്യാപകമായ പ്രശംസ നേടിയിരിക്കുകയാണ്.
ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്