CINEMA

ദിലീപ് ചിത്രം 'തങ്കമണി'ക്ക് സ്റ്റേ ഇല്ല; റിലീസ് ചെയ്തു

ശബരി
07.Mar.2024
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ചിത്രത്തിന് സ്റ്റേ ഇല്ല. ലോകമെമ്പാടും ചിത്രം നേരത്തെ തീരുമാനിച്ചത് പോലെ റിലീസ് ചെയ്തു .  സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

നീത പിളളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന 'തങ്കമണി' ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം: മനോജ് പിള്ള, ചിത്രസംയോജനം: ശ്യാം ശശിധരന്‍, ഗാനരചന: ബി ടി അനില്‍ കുമാര്‍, സംഗീതം: വില്യം ഫ്രാന്‍സിസ്

Last Update: 07/03/2024
SHARE THIS PAGE!
MORE IN NEWS