ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത് 'ശ്രീ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന 'കത്തനാരില്‍' പ്രഭുദേവ ജോയിന്‍ ചെയ്തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവര്‍ത്തകര്‍ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലന്, വിസി പ്രവീണ്‍ എന്നിവരാണ് കൊ-പ്രൊഡ്യൂസേര്‍സ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി.
'ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ല്‍ റിലീസ് ചെയ്ത 'ഉറുമി'ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് വലിയൊരു ഭാ?ഗ്യമായ് ഞങ്ങള്‍ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകര്‍ക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്.'ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
അനുഷ്ക ഷെട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് 'കത്തനാര്'. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലീംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പത്തില്‍ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട് ഭാ?ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ല്‍ റിലീസ് ചെയ്യും.
രചന: ആര് രാമാനന്ദ്, ഛായാഗ്രഹണം: നീല്‍ ഡി കുഞ്ഞ, ആക്ഷന്‍: ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്സണ്‍, സംഗീതം: രാഹുല്‍ സുബ്രഹ്മണ്യന് ഉണ്ണി, പ്രൊഡക്ഷന്‍ കണ്ട്രോളര്: സിദ്ധു പനക്കല്‍, പിആര്‍ഒ: ശബരി.