വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

'സ്വയംഭൂ' : നഭ നടേഷിന്റെ പോസ്റ്റര്‍ പുറത്ത്...

പിആര്‍ഒ: ശബരി.
06.Apr.2024
\\ല്‍ സിദ്ധാര്‍ത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം 'സ്വയംഭൂ' ! നഭ നടേഷിന്റെ പോസ്റ്റര്‍ പുറത്ത്...
'കാര്‍ത്തികേയ 2'വിലൂടെ ജനപ്രീതി നേടിയ നിഖില്‍ സിദ്ധാര്‍ത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യ ചിത്രമാണ് 'സ്വയംഭൂ'. ചിത്രത്തിലെ നായിക നഭ നടേഷിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് ചിത്രത്തിന്റെ ഒരു ബിഗ് അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ അറിയിച്ചു. കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ജോലിയില്‍ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാന്‍ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉള്‍പ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നിര്‍ണായകവും ശക്തവുമായ ഒരു കഥാപാത്രത്തെയാണ് നഭ ചിത്രത്തില്‍ അവതരിപ്പിക്കുന്നുത്. താരത്തിന് പരിക്കേറ്റ സമയത്ത് ചിത്രത്തിലെ നായികമാരിലൊരാളായി അഭിനയിക്കുന്ന മലയാളി താരം സംയുക്തയാണ് നഭയുടെ കഥാപാത്രത്തിന് വേണ്ടി പരിശീലനം എടുത്തിരുന്നത്.

പിക്‌സല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സ്വയംഭൂ' ടാഗോര്‍ മധുവാണ് അവതരിപ്പിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. നിഖില്‍ സിദ്ധാര്‍ത്ഥയുടെ ഇരുപതാമത്തെ സിനിമയാണിത്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങള്‍, ആയോധന കലകള്‍, കുതിരസവാരി എന്നിവയില്‍ തീവ്രപരിശീലനം താരം നടത്തിയിരുന്നു. 

'കെജിഎഫ്', 'സലാര്‍' ഫെയിം രവി ബസ്രൂര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എം പ്രഭാഹരനാണ്. ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയത് വാസുദേവ് മുനേപ്പഗരിയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പിആര്‍ഒ: ശബരി.

പിആര്‍ഒ: ശബരി.

Last Update: 06/04/2024
SHARE THIS PAGE!
MORE IN NEWS