പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി'യില്‍ 'ഭൈരവ'യായ് പ്രഭാസ് എത്തുന്നു. പുരാതന ഐതിഹ്യങ്ങളുടെയും വിദൂര ഭാവികാല സമൂഹത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ പോസ്റ്ററില്‍ കാലഭൈരവനെപ്പോലെയാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന 'കല്‍ക്കി 2898 എഡി'യുടെ ചിത്രീകരണം ഇറ്റലിയില്‍ പുരോഗമിക്കുകയാണ്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദിഷാ പടാനി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ദീപിക പദുക്കോണാണ്.
ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് കല്‍ക്കി 2898 എഡി. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ മെയ് 9ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ: ശബരി.