കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ വച്ച് ജനപ്രിയ നടന്‍ നിര്‍വഹിച്ചു. 'ആടണ കണ്ടാലും' എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി നിമിഷങള്‍ക്കകം ഒരു മില്യണ്‍ കാഴ്ച്ചക്കാരാണ് കണ്ടിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് വെടിക്കെട്ടിലെ നായിക. ചിത്രത്തിന്റെ ഉത്സവാഘോഷ പ്രതീതി
ജനിപ്പിക്കുന്ന പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി.
ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍,ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം: അല്‍ഫോണ്‍സ്., ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ.പി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്,
മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ,കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, ആക്ഷന്‍: രഫിനിക്‌സ് പ്രഭു , മാഫിയ ശശി, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍: ഹിരന്‍, നിതിന്‍ ഫ്രഡ്ഡി ഫ്രഡ്ഡി, നൃത്ത സംവിധാനം: ദിനേശ് മാസ്റ്റര്‍, അസോ. ഡയറക്ടര്‍: സുജയ് എസ് കുമാര്‍, ഗ്രാഫിക്‌സ്: നിധിന്‍ റാം, ഡിസൈന്‍: ടെന്‍പോയിന്റ്, സ്റ്റില്‍സ്: അജി മസ്‌ക്കറ്റ്, പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.