വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

പൃഥ്വിരാജിന്റെ ശബ്ദത്തില്‍ അനൂപ് മേനോന്‍ ചിത്രം വരാലിന്റെ ടീസര്‍

പി.ശിവപ്രസാദ്
13.Sep.2022
ചിത്രം ഒക്ടോബര്‍ 14ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും
അനൂപ് മേനോന്‍, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാലിന്റെ ടീസര്‍ പുറത്തുവിട്ടു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും വരാല്‍ എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ഒപ്പം തന്നെ  ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബര്‍ 14 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. കണ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍  പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതൊരു വളരെ വേറിട്ട ഒരു ചിത്രമായിരിക്കുമെന്ന് സംവിധായന്‍ കണ്ണന്‍ പറഞ്ഞിരുന്നു.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍.  ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്‌ററ്യനും, കെ.ആര്‍ പ്രകാശുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: അജിത് പെരുമ്പിള്ളി,  എഡിറ്റര്‍: അയൂബ് ഖാന്‍, വരികള്‍: അനൂപ് മേനോന്‍, ചീഫ് അസ്. സംവിധായകന്‍: കെ ജെ വിനയന്‍, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍: അഭിലാഷ് അര്‍ജുനന്‍, ആക്ഷന്‍: മാഫിയ ശശി - റണ്‍ രവി, വി.എഫ്.എക്‌സ്: ജോര്‍ജ്ജ് ജോ അജിത്ത്, പിആര്‍ഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങള്‍: ശാലു പേയാട്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


Last Update: 13/09/2022
SHARE THIS PAGE!
MORE IN NEWS