CINEMA

ജരഗണ്ടി : രാം ചരണ്‍-ശങ്കര്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' !

പിആര്‍ഒ: ശബരി.
27.Mar.2024
ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചര്‍'ലെ 'ജരഗണ്ടി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

രാം ചരണ്‍-ശങ്കര്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' ! ജരഗണ്ടി' ലിറിക്കല്‍ വീഡിയോ പുറത്ത്... 


ഗ്ലോബല്‍ സ്റ്റാര്‍ രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചര്‍'ലെ 'ജരഗണ്ടി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അനന്ത ശ്രീറാം വരികള്‍ ഒരുക്കിയ ഗാനം ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തമന്‍ എസിന്റെതാണ് സം?ഗീതം. പ്രഭുദേവയുടെതാണ് കോറിയോഗ്രഫി. 

'ആര്‍ആര്‍ആര്‍'ന്റെ മികച്ച വിജയത്തിന് ശേഷം രാം ചരണ്‍ നായകനായെത്തുന്ന 'ഗെയിം ചേഞ്ചര്‍' ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഹര്‍ഷിത്താണ് സഹനിര്‍മ്മാതാവ്. ശ്രീമതി അനിതയാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെതാണ് കഥ. സു വെങ്കിടേശന്‍, ഫര്‍ഹാദ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയത് സായ് മാധവ് ബുറയാണ്. 

അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് 'ഗെയിം ചേഞ്ചര്‍'. കിയാര അദ്വാനി നായികയായെത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, ഗാനരചന: രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസര്‍ള ശ്യാം, ലൈന്‍ പ്രൊഡ്യൂസര്‍: എസ് കെ സബീര്‍, നരസിംഹറാവു എന്‍, കലാസംവിധാനം: അവിനാഷ് കൊല്ല, ആക്ഷന്‍: അന്‍ബരിവ്, കോറിയോഗ്രഫി: പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്‌കോ മാര്‍ഷ്യ, ജാനി, സാന്‍ഡി, സൗണ്ട് ഡിസൈന്‍: ടി ഉദയ് കുമാര്‍, പിആര്‍ഒ: ശബരി.

പിആര്‍ഒ: ശബരി.

Last Update: 27/03/2024
SHARE THIS PAGE!
MORE IN NEWS