CINEMA

'കാര്‍ത്തികേയ 3' വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖില്‍; ഷൂട്ടിങ്ങ് ഉടന്‍

ശബരി
18.Mar.2024
കാര്‍ത്തികേയ 2 ലൂടെ നിഖില്‍ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു.


തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ കാര്‍ത്തികേയ 2 ലൂടെ നിഖില്‍ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം,  പ്രേക്ഷകര്‍ കാര്‍ത്തികേയ 3യുടെ അപ്ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാര്‍ത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് നിഖില്‍.

സാഹസികത നിറഞ്ഞ ഈ ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാം ഫ്രാഞ്ചൈസിയുടെ തിരക്കഥാ ജോലികള്‍ ഉടന്‍ ആരംഭിക്കുന്ന തിരക്കിലാണ് സംവിധായകന്‍ ചന്തു മൊണ്ടേറ്റി.

'പുതിയ സാഹസിക കഥകള്‍ക്കായി ഡോ. കാര്‍ത്തികേയ തിരയുന്നു..ഉടന്‍' ഇതായിരുന്നു നിഖിലിന്റെ വാക്കുകള്‍. കാര്‍ത്തികേയ 3 ഒരു വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം. പി ആര്‍ ഒ - ശബരി

Last Update: 18/03/2024
SHARE THIS PAGE!
MORE IN NEWS