ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി.
സതീഷ് മനോഹര്‍ ആണ് ഛായാ ഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകനും ചേര്‍ന്നാണ്.
സംഗീതം: ഫോര്‍ മ്യൂസിക്‌സ്, എഡിറ്റിംഗ്: ലിബിന്‍ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്‌സര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ കല്ലാര്‍, ചമയം: ഉദയന്‍ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ശബ്ദ സംവിധാനം: ചാള്‍സ്, പരസ്യകല: ശ്രീജിത്ത് വിദ്യാധര്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.