വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

തേജ സജ്ജയും കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന 'മിറൈ' : ഗ്ലിംപ്‌സ് വീഡിയോ

പിആര്‍ഒ: ശബരി.
19.Apr.2024
സൂപ്പര്‍ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ' എന്ന് പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദ് ഗാരുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്‌സ് വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ പേര് വെളിപ്പെടുത്തികൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
സൂപ്പര്‍ ഹീറോ തേജ സജ്ജയും കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന 'മിറൈ' ! ഗ്ലിംപ്‌സ് വീഡിയോ പുറത്ത്...

സൂപ്പര്‍ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മിറൈ' എന്ന് പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദ് ഗാരുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്‌സ് വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ പേര് വെളിപ്പെടുത്തികൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

രവി തേജ ചിത്രം 'ഈഗിള്‍'ന് ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം കാര്‍ത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ എത്തുന്ന 36-ആമത്തെ സിനിമയാണിത്. 

തേജ സജ്ജയെ മികച്ച കഥാപാത്രമായ് അവതരിപ്പിക്കാന്‍ ?ഗംഭീരമായൊരു തിരക്കഥയാണ് ചിത്രത്തിനായ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണം തിരക്കഥ രചിച്ച ചിത്രം ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തിയാണ്  ദൃശ്യാവിഷ്‌ക്കരിക്കുന്നത്. 
തേജ സജ്ജയുടെ ഒടുവിലായ് തിയറ്റര്‍ റിലീസ് ചെയ്ത പ്രശാന്ത് വര്‍മ്മ ചിത്രം 'ഹനു-മാന്‍' ചരിത്ര വിജയം കൊയ്ത് സുപ്പര്‍ഹിറ്റടിച്ചിരുന്നു. തന്റെ മുന്‍ ചിത്രമായ 'ഹനു-മാന്‍'ലൂടെ തേജ സജ്ജ വമ്പന്‍ ഹിറ്റ് സ്വന്തമാക്കിയതിനാല്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, സഹനിര്‍മ്മാതാവ്: വിവേക് ??കുച്ചിഭോട്‌ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി.

പിആര്‍ഒ: ശബരി.

Last Update: 18/04/2024
SHARE THIS PAGE!
MORE IN NEWS