CINEMA

നാനി- ശ്രീകാന്ത് ഒഡേല ചിത്രം 'നാനിഒഡേല 2' ലോഞ്ച്

ശബരി
14.Oct.2024

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് നടന്നു. ദസറ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ദസറയുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര് 'നാനിഒഡേല 2' എന്നാണ്. ദസറ ആഘോഷത്തിന്റെ ശുഭദിനത്തിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.

ദസറയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിക്കുകയും വളരെയധികം ജനപ്രീതി നേടുകയും ചെയ്തതോടെ, ഇതേ ടീമിന്റെ ഈ പുതിയ  പാന്‍ ഇന്ത്യന്‍ ചിത്രം സൃഷ്ടിക്കുന്ന ആവേശം വളരെ വലുതാണ്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തില്‍ ശ്രീകാന്ത് ഒഡേല  അവതരിപ്പിക്കാന്‍ പോകുന്നത്. അതിനായി ആകര്‍ഷകമായ തിരക്കഥയോടുകൂടിയ വലിയ കാന്‍വാസിലുള്ള ചിത്രമാണ് അദ്ദേഹമൊരുക്കാന്‍ പോകുന്നത്. ഈ കഥാപാത്രത്തിനായി ശാരീരികമായി വലിയൊരു പരിവര്‍ത്തനം വരുത്താനുള്ള ഒരുക്കത്തിലാണ് നാനി. ദസറയുടെ 100 മടങ്ങ് സ്വാധീനം സൃഷ്ടിക്കാന്‍ ഈ പ്രോജക്റ്റ് ലക്ഷ്യമിടുന്നുവെന്ന് നാനി അടുത്തിടെ പ്രസതാവിച്ചിരുന്നു.

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് 'നാനിഒഡേല 2' ഒരുങ്ങുന്നത്. കഥപറച്ചില്‍, നിര്‍മ്മാണ നിലവാരം, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ചിത്രമെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിര്‍മ്മാതാവ്- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

Last Update: 14/10/2024
SHARE THIS PAGE!
MORE IN NEWS