കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.
ഗീത ഗോവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ പരശുറാം പെട്ടല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍. ഇപ്പോള്‍ ചിത്രത്തിലെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറങ്ങിരിക്കുകയാണ്.
കാത് കുത്തിയ കഴുത്തില്‍ ഒരു രൂപ നാണയത്തിന്റെ ടാറ്റൂ ചെയ്തിരിക്കുന്ന ലുക്കില്‍ ഉള്ള പോസ്റ്റര്‍ ആണ് ആദ്യം അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക് പോസ്റ്ററായി പുറത്തിറക്കിയത്. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ലുക്കില്‍ മഹേഷ് ബാബു കാറില്‍ നിന്ന് ഇറങ്ങുന്നത് പോസ്റ്റര്‍ ആണ് പിന്നീട് പുറത്തുവിട്ടത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരുന്നു.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ രാം അചന്ത നിര്‍മ്മിക്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടൈനെര്‍ കൂടിയാണ്. എസ്.എസ്. തമനാണ് സിനിമയുടെ സംഗീത സംവിധാനം. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. ചിത്രം 2022 ജനുവരി 13ന് പ്രദര്‍ശനത്തിനെത്തും.