സര്‍വീസില്‍ നിന്നും വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി ഹരി നായര്‍ക്ക് സെക്രട്ടറിയേറ്റില്‍ യാത്രയയപ്പ് നല്‍കി. ദര്‍ബാര്‍ ഹാളില്‍ നടന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യല്‍ അറിവുകള്‍ ഗവണ്‍മെന്റ് തലത്തില്‍ മികച്ച രീതിയില്‍ പ്രായോഗികമാക്കിയ വ്യക്തിയാണ് ഹരി നായരെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ സ്നേഹോപഹാരം ഹരി നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. നിയമ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹരിനായര്‍ മറുപടി പ്രസംഗം നടത്തി.അഡീഷണല്‍ ലോ സെക്രട്ടറി എന്‍ ജീവന്‍ സ്വാഗതവും ഡപ്യൂട്ടി സെക്രട്ടറി ശ്രീജ നന്ദിയും അറിയിച്ചു.