കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കൊച്ചിയിലും എസ് .എഫ് .ഐ വിദ്യാര്‍ത്ഥി
പ്രതിഷേധം.
എറണാകുളത്ത് കളമശേരിയിലെത്തിയ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ 8.33ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങി ഫോര്‍ട്ട് കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.
കളമശേരിയില്‍ കണ്ടെയ്നര്‍ റോഡിന്റെ തുടക്കത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പെണ്‍കുട്ടികളടക്കം 40 പേരാണ് പ്രതിഷേധമുയര്‍ത്തിയത്. കോസ്റ്റ് ഗാര്‍ഡ് റെയ്സിങ് ഡേയുടെ ഭാഗമായി കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ കൊച്ചിയില്‍ എത്തിയത്.