അമൃത ആശുപത്രിയുടെ 100 ദിന ക്ഷയരോഗ നിര്‍മാര്‍ജ്ജന ക്യാമ്പെയ്നിന്റെ ഭാഗമായി ശ്രീമൂലനഗരം അകവൂര്‍ ഗവണ്മെന്റ് സ്‌കൂളില്‍ നടത്തിയ ക്ഷയരോഗ സ്‌ക്രീനിംഗ് ക്യാമ്പിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘം.
കൊച്ചി : അമൃത ആശുപത്രിയുടെ 100 ദിന ക്ഷയരോഗ നിര്‍മാര്‍ജ്ജന ക്യാമ്പെയ്നിന്റെ ഭാഗമായി, ക്ഷയരോഗ സ്‌ക്രീനിംഗ് ക്യാംപ് സംഘടിപ്പിച്ചു.
പുകവലി, പ്രമേഹം, പ്രായാധിക്യം, കാന്‍സര്‍, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ ഉള്‍പ്പെടെ 120-ല്‍ കൂടുതല്‍ വ്യക്തികളില്‍ സ്‌ക്രീനിംങ് നടത്തി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മധ്യകേരള ഘടകം, എറണാകുളം ജില്ലാ ടിബി സെന്റര്‍, NYMAT-INDIA, എന്നിവയുടെ സഹകരണത്തോടെ ശ്രീമൂലനഗരം അകവൂര്‍ ഗവണ്മെന്റ് സ്‌കൂളില്‍ വെച്ചായിരുന്നു ക്യാംപ്.
ക്ഷയരോഗ സാധ്യതയുള്ളവര്‍ക്കായി ചൊവ്വര ഗവണ്മെന്റ് ആശുപത്രിയുടെയും ജില്ലാ ടി ബി സെന്ററിന്റെയും സഹായത്താല്‍ കഫ പരിശോധനയും നടത്തി.