വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

KERALA

സംഘര്‍ഷ സാധ്യത തടയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം


15.Oct.2022
സ്‌കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു . അപൂര്‍വ്വം ചില സ്‌കൂളുകളില്‍ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം കര്‍ശനമായി പരിശോധിച്ച് നടപടി എടുക്കണം .

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും കുട്ടി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു എന്ന് കണ്ടെത്തുകയാണെങ്കില്‍ അടിയന്തിര ശാസ്ത്രീയ ഇടപെടലുകള്‍ നടത്തണം.

കഴിഞ്ഞ ദിവസം ചില സ്‌കൂളുകളുടെ പരിസരത്ത് ഉണ്ടായ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ നില്‍ക്കുന്ന സ്റ്റേഷന്‍ പരിധിയിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്‌കൂള്‍ അധികൃതര്‍ നടപടി കൈക്കൊള്ളണം.

Last Update: 15/10/2022
SHARE THIS PAGE!
MORE IN NEWS