ലോക വനിതാ ദിനത്തോടുബന്ധിച്ച് ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് സഖി ആദരം എന്ന പേരില്‍ ദേശീയ അദ്ധ്യാപക പരിഷത്ത് ന്റെ നേതൃത്വത്തില്‍ വനിത വിഭാഗം കേരളത്തിലെ 14 ജില്ലകളിലേയും ആയിരം ആശാവര്‍ക്കര്‍മാരെ ആദരിക്കുന്ന തിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി. അനൂപ് കുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ആശാവര്‍ക്കര്‍മാരെ പ്രതീകാത്മകമായി ആദരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് പാറം കോട് ബിജു , സംസ്ഥാന സെക്രട്ടറി എ അരുണ്‍കുമാര്‍ വനിത വിഭാഗം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ സിനി കൃഷ്ണപുരി എന്നിവര്‍ സംസാരിച്ചു സെനറ്റ് അംഗം Dr. മിനി വേണ്ടു ഗോപാല്‍ ജില്ല വനിത വിഭാഗം കണ്‍വനര്‍ സിനി സന്തോഷ്, ജില്ല പ്രസിഡന്റ് എ അഖിലേഷ്.അജി കുമാര്‍ എന്നിവര്‍ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി.