തിരുവനന്തപുരം : ഈണങ്ങൾ താളങ്ങൾ (ഇതൾ ) എന്ന സംഗീത കൂട്ടായ്മ പരുത്തിക്കുഴിയിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം പുത്തൻപള്ളിവാർഡ് കൗൺസിലർ എസ് . സലിം ഉദ്ഘാടനം ചെയ്തു. ഇതൾ പ്രസിഡന്റ് എം. എസ് താജുദ്ധീൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി മാലിക് മുഹമ്മദ് പരുത്തിക്കുഴി, ട്രഷറർ സബീർ, റോസ് ഫൗണ്ടേഷൻ ചെയർമാൻ അമ്പലത്തറ ചന്ദ്രബാബു, മാധ്യമ, കലാ, സാംസ്‌കാരിക പ്രവർത്തകൻ റഹിം പനവൂർ, പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ദേശീയ മലയാളവേദി ചെയർമാൻ മുജീബ് റഹ്മാൻ,പൊതു പ്രവർത്തകൻ എം. ഇ അനസ്, ഇതൾ വൈസ് പ്രസിഡന്റുമാരായ മധു, ബിനു, ജോയിന്റ് സെക്രട്ടറിമാരായ സിറോഷ്, സുൽഫി, കോ -ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ദാലിഫ് ബീമാപ്പള്ളി, ഡോ. വിനു വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ താഹ, താരിഫ്, ഷെഫീഖ്, വിജയകുമാർ, സുരേഷ്, ഹബീബ്, സജീന, സനൂജ, ഷാഹിന തുടങ്ങിയവർ സംബന്ധിച്ചു.
റഹിം പനവൂർ
ഫോൺ :9946584007