എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

KERALATHIRUVANANTHAPURAM

സ്‌കൂട്ടറില്‍ രാജ്യം ചുറ്റുന്ന അമ്മയും മകനും അനന്തപുരിയില്‍


07.Nov.2022
തിരുവനന്തപുരം :

അറുപതിനായിരത്തോളം കിലോമീറ്റര്‍ താണ്ടി KA 09 X 6143 ചേതക് സ്‌കൂട്ടര്‍ അനന്തപുരിയിലെത്തി. മൈസൂര്‍ ബോഗാഡി സ്വദേശികളായ കൃഷ്ണകുമാറും അമ്മ ചൂഡാരത്‌നമ്മയുമാണ് യാത്രികര്‍. അച്ഛന്‍ വാങ്ങി നല്‍കിയ സ്‌കൂട്ടറില്‍ രാജ്യംചുറ്റുന്ന കൃഷ്ണകുമാറും അമ്മയും എല്ലാവര്‍ക്കും സുപരിചിതരാണ്. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഇരുവര്‍ക്കും ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.  

'മാതൃസേവാ യാത്ര'  സങ്കല്‍പ്പത്തില്‍ 2018 ജനുവരിയില്‍ ആരംഭിച്ച യാത്ര അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുകയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും, ചൈന അതിര്‍ത്തിയിലേക്കും നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ രാജ്യങ്ങളിലേക്കും കൃഷ്ണകുമാര്‍ അമ്മയേയുംകൊണ്ട് സ്‌കൂട്ടറില്‍ സഞ്ചരിച്ചു. ആഗസ്ത് 16ന് മൈസൂരില്‍നിന്ന് വീണ്ടും ആരംഭിച്ച യാത്രയാണ് തിരുവനന്തപുരത്തെത്തിയത്. അടുത്ത ലക്ഷ്യം കന്യാകുമാരി. 

40--ാം വയസ്സില്‍ കോര്‍പറേറ്റ് കമ്പനിയിലെ  ജോലി ഉപേക്ഷിച്ചാണ് കൃഷ്ണകുമാര്‍ അമ്മയുമൊത്തുള്ള യാത്ര ആരംഭിച്ചത്. സഞ്ചരിക്കാനുള്ള വാഹനമായി 22 വര്‍ഷം മുമ്പ്  അച്ഛന്‍ സമ്മാനിച്ച സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാന്‍ കാരണം അച്ഛനോടുള്ള സ്നേഹംമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 72 കാരിയായ ചൂഡാരത്‌നമ്മയേയുംകൊണ്ട് ഇതുവരെ  59,879 കിലോമീറ്റര്‍ സഞ്ചരിച്ചു. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് കൂടുതലും സന്ദര്‍ശിച്ചത്. ഉറക്കവും വിശ്രമവുമെല്ലാം ക്ഷേത്രങ്ങളില്‍തന്നെ. ആവശ്യമായ വസ്ത്രങ്ങളും വെള്ളവും മാത്രമാണ് കൂടെ കരുതിയിട്ടുള്ളത്. 

44 കാരനായ കൃഷ്ണകുമാര്‍ അവിവാഹിതനാണ്. തന്റെ സമ്പാദ്യത്തില്‍നിന്ന് മിച്ചം പിടിച്ച തുക അമ്മയുടെ അക്കൗണ്ടിലിട്ട് അതില്‍നിന്ന് ലഭിക്കുന്ന പലിശകൊണ്ടാണ് യാത്രാച്ചെലവ് നടത്തുന്നത്. ചിട്ടയായ ഭക്ഷണരീതിയും കൃത്യമായ വിശ്രമവും പിന്തുടരുന്നതുകൊണ്ട് രണ്ടാള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മകനുമൊത്ത് അടുത്ത സ്ഥലത്തേക്കുള്ള യാത്രയുടെ സന്തോഷത്തിലാണ് ചൂഡാരത്‌നമ്മ.

Last Update: 07/11/2022
SHARE THIS PAGE!
MORE IN NEWS