തിരുവനന്തപുരം : ഡിസംബര്‍ 16 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലേയ്ക്കുള്ള ബാനര്‍ വഹിച്ചുള്ള ജാഥയ്ക്ക് വെങ്ങാനൂര്‍ അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ ഉജ്വല തുടക്കം . ബാനര്‍ജാഥ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .
ദേശീയ സമ്മേളന നഗറില്‍ സ്ഥാപിയ്ക്കാനുള്ള ബാനര്‍ കാനം രാജേനദ്രന്‍ , ജാഥാ ക്യാപ്റ്റന്‍ കെ.മല്ലികയ്ക്ക് കൈമാറി . ജാഥാ ക്യാപ്റ്റനും വൈസ് ക്യാപ്റ്റന്‍ എം.ജി രാഹുല്‍ , ജാഥാ ഡയറക്റ്റര്‍ എം.പി ഗോപകുമാര്‍ , ജാഥാ ടീം അംഗങ്ങള്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി .
മന്ത്രി ജി.ആര്‍ അനില്‍ , മാങ്കോട് രാധാകൃഷ്ണന്‍ , വി.ശശി എം.എല്‍എ , കെ.പി ശങ്കരദാസ് , സോളമന്‍ വെട്ടുകാട് , മീനാങ്കല്‍ കുമാര്‍ , പള്ളിച്ചല്‍ വിജയന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.