കലഞ്ഞൂര്‍ ശശികുമാര്‍ നിര്‍മ്മിയ്ക്കുന്ന നാലാമത്തെ സിനിമ അരശനും കറുപ്പ സ്വാമിയും ( ബ്ലാക്ക് ഗോഡ് ) പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് നടന്നു.
ശിവപാര്‍വ്വതി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ഈ സിനിമയുടെ പൂജ തിരുവനന്തപുരം സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിലാണ് നടന്നത് .
ചലച്ചിത്ര സിനിമ രംഗത്തെയും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ യും നിരവധി പേര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
സംവിധാനം ദര്‍ശന്‍, നിര്‍മ്മാണം കലഞ്ഞൂര്‍ ശശികുമാര്‍, കഥ തിരക്കഥ സംഭാഷണം വിനോദ് രാമകൃഷ്ണന്‍, ക്യാമറ അനില്‍ ഈശ്വര്‍, എഡിറ്റിംഗ് പിസി മോഹന്‍, ഗാനങ്ങള്‍ പ്രൊഫസര്‍ ശശികുമാര്‍ പാലക്കാട്, സംഗീതം വി ടി ശശിധരന്‍ പാലക്കാട്, പ്രോജക്ട് ഡിസൈനര്‍ സേതു അടൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മധുസൂദനന്‍ മുംബൈ .