എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

KERALATHIRUVANANTHAPURAM

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് സര്‍ഗാത്മക വേദികളൊരുക്കും: സാമൂഹിക നീതി വകുപ്പ് മന്ത്രി


15.Oct.2022
ട്രാന്‍സ് ജെന്‍ഡര്‍ കലോല്‍സവം വര്‍ണപ്പകിട്ട് 2022 ന്റെ വിളംബര ഘോഷയാത്ര നടത്തി

  ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് സാമൂഹിക പരിരക്ഷക്കൊപ്പം സര്‍ഗാത്മക വേദികളൊരുക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ കലോല്‍സവം - വര്‍ണപ്പകിട്ട് 2022 ന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിലെ വിവിധ തൊഴില്‍ മേഖലകളിലടക്കം ട്രാന്‍സ് സമൂഹത്തിന്റെ പ്രാതിനിധ്യം വര്‍ധിച്ചുവരുന്നത് നല്ല പ്രവണതയാണ്. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നത്. ആധുനിക സമൂഹത്തിന് അപമാനകരമാണ്. മനുഷ്യ സ്നേഹത്തിലൂടെയും മാനവികതയിലൂടെയും ട്രാന്‍സ്ജെന്‍ഡര്‍ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ട്രാന്‍സ് വ്യക്തികളെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.അവരുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ തുടര്‍ച്ചയാണ് ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവ മടക്കമുള്ള പരിപാടികളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വി കെ പ്രശാന്ത് എം എല്‍ എ, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എം അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

'നമ്മളില്‍ ഞങ്ങളുമുണ്ട് എന്ന സന്ദേശമുയര്‍ത്തിയാണ് ഒക്ടോബര്‍ 15, 16 തിയതികളില്‍ തിരുവനന്തപുരത്ത് കലോല്‍സവം നടക്കുന്നത്. 15 ന് രാവിലെ 10ന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു കലോല്‍സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എം പി, വി കെ പ്രശാന്ത് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. 21 മല്‍സര ഇനങ്ങളിലായി 250 ഓളം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ മല്‍സരിക്കും. അയ്യങ്കാളി ഹാളും യൂണിവേഴ്സിറ്റി കോളേജുമാണ് വേദികള്‍.

Last Update: 15/10/2022
SHARE THIS PAGE!
MORE IN NEWS