തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. പങ്കാളിത്ത പെന്‍ഷനുപകരമാണ് പുതിയ പെന്‍ഷന്‍ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. അതേ സമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കും.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി 3 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കു
ന്നത്.
കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഒരു 'Assured' പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനുവേണ്ടി പുതുക്കിയ സ്‌കിം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും