വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

KERALAKSEB

നിലാവ് പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്

INDIA NEWS VISION
indianewsvision.com@gmail.com
09.Aug.2021
പരമ്പരാഗത തെരുവു വിളക്കുകള്‍ മാറ്റി ഊര്‍ജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്.
സംസ്ഥാനത്തിന്റെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലായി മാറിയ 'നിലാവ്' പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്. പരമ്പരാഗത തെരുവു വിളക്കുകള്‍ മാറ്റി ഊര്‍ജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്. നിലാവ് പദ്ധതിയുടെ ഭാഗമായി മൊത്തം 10.5 ലക്ഷം തെരുവു വിളക്കുകളാണ് പുന:സ്ഥാപിക്കപ്പെടുന്നത്. 411 ഗ്രാമ പഞ്ചായത്തുകളും 35 നഗരസഭകളും ഉള്‍പ്പടെ ആകെ 446 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലായത്.

പ്രതിവര്‍ഷം 185 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ പദ്ധതി വഴി ലാഭിക്കാന്‍ സാധിക്കും. വൈദ്യുതി ബില്‍ ഇനത്തില്‍ പ്രതിവര്‍ഷം 80 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലാഭിക്കുവാനും കഴിയും. കൂടാതെ പ്രതിവര്‍ഷം 165 കിലോ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും 10.5 കിലോഗ്രാം മെര്‍ക്കുറി ഭൂമിയില്‍ ലയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കരുതുന്നു. 298 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

Last Update: 09/08/2021
SHARE THIS PAGE!
MORE IN NEWS