എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

KERALA

സ്‌കൂള്‍ കലോത്സവം: പഴയിടം രുചിയുമായി ഭക്ഷണപ്പുര ഒരുങ്ങി


04.Jan.2025
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, മറ്റ് വിശിഷ്ടാതിഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തന്റെ സ്‌പെഷ്യല്‍ പായസം നല്‍കി പഴയിടം കര്‍മ്മനിരതനായി. മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികള്‍. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയില്‍ ഭക്ഷണ രുചികള്‍ ഒരുക്കും, എന്നാല്‍ സ്പെഷ്യല്‍ വിഭവം ഏതെന്ന് ഇപ്പോള്‍ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസിലാക്കട്ടെ - പഴയിടം പറഞ്ഞു.

2006 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മുതല്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് 14 തവണയും സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് 15 തവണയും പഴയിടം ഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ഭക്ഷണപ്പുരയില്‍ ദിവസവും നാല്‍പ്പതിനായിരം പേര്‍ക്ക് ഭക്ഷണമൊരുക്കും. രാത്രിയിലെ അത്താഴം മുതല്‍ ഭക്ഷണശാല പ്രവര്‍ത്തനസജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേര്‍ക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേര്‍ക്ക് ഉച്ചഭക്ഷണവും പതിനായിരം പേര്‍ക്കുള്ള അത്താഴവും ഭക്ഷണപ്പുരയില്‍ തയ്യാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നല്‍കുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നല്‍കുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ സമാഹരിച്ച ഭക്ഷ്യവിഭവങ്ങള്‍ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയില്‍ എത്തിച്ചിട്ടുണ്ട്.

ഭക്ഷണപ്പുരയുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണ്ണമായും തൃപ്തനാണെന്ന് പഴയിടം പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് ഇഷ്ടപെടുന്ന രുചികളാവും ഉണ്ടാവുക. അതിനായി നല്ലൊരു മെനു ഒരുക്കിയിട്ടുണ്ട്. ഇനി കുട്ടികള്‍ക്ക് മനസിന് തൃപ്തിയുള്ള നല്ല ഭക്ഷണം നല്‍കണമെന്ന കടമ നിര്‍വഹിക്കാനാകണമെന്ന പ്രാര്‍ത്ഥനമാത്രം - പഴയിടം പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള നെയ്യാര്‍ പന്തലില്‍ ഒരേ സമയം 4,000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. 200 പേര്‍ക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളുമുള്‍പ്പടെ 350 പേര്‍ ഭക്ഷണം വിളമ്പാനുണ്ട്. അദ്ധ്യാപക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല.


Last Update: 04/01/2025
SHARE THIS PAGE!
MORE IN NEWS