INDIA

MORE
13.Sep.2026

സ്പോര്‍ട്സിനെ ലഹരിയാക്കൂ: മുഖ്യമന്ത്രി

ലഹരിയുടെ പിടിയില്‍ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതില്‍ നിര്‍ണായക ...

10.Sep.2026

വാണിജ്യ 'കേരള ബ്രാന്‍ഡ് ' പോര്‍ട്ടല്‍

 കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ...

13.Sep.2026

നരേന്ദ്ര മോദി ഫിലിപ്പീന്‍സ് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ന്യൂ ഡെല്‍ഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസ് റിപ്പബ്ലിക് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ആസിയാൻ (ASEAN) അധ്യക്ഷൻ എന്ന നിലയിൽ ഫിലിപ്പീൻസിന്റെ ബ്രിക്സ് ഉച്ചകോടിയിലെ പങ്കാളിത്തത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ ഉണ്ടായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധവും സുരക്ഷയും, വ്യാപാരവും നിക്ഷേപവും, ബഹിരാകാശം, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, ഫിൻടെക്, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ശാസ്ത്ര-സാങ്കേതികവിദ്യ, നൂതനാശയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും സമ്മതമറിയിക്കുകയും ചെയ്തു. 2025 ഓഗസ്റ്റിൽ പ്രസിഡന്റ് മാർക്കോസിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ സ്ഥാപിച്ച തന്ത്രപരമായ പങ്കാളിത്തത്തിനു കീഴിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഇരു നേതാക്കളും തീരുമാനിച്ചു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ കൂട്ടായ്മ (Coalition for Disaster Resilient Infrastructure) യിൽ ചേരാനുള്ള ഫിലിപ്പീൻസിന്റെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.പരസ്പര താല്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും വീക്ഷണങ്ങൾ പങ്കുവെക്കുകയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമസ്ത മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. 

KERALA

MORE

BUSINESS

MORE

CINEMA

MORE

SPECIAL

MORE

HEALTH

MORE

AGRICULTRE

MORE

INFORMATION

MORE

LATEST UPDATE

PHOTO GALLERY